V.D Satheesan about Waqf board appointment
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനവിഷയത്തില്‍ സര്‍ക്കാര്‍ പിറകോട്ടുപോയതിലൂടെ യു.ഡി.എഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം ഇപ്പോള്‍ നടപ്പിലാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയത്തില്‍ സര്‍ക്കാരിന് ബോധോദയം ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും വിഷയത്തില്‍ ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മതവിശ്വാസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവരവര്‍ തന്നെ കൈകാര്യം ചെയ്യണമെന്നതാണ് തങ്ങളുടെ നിലപാടെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
Keywords: V.D Satheesan, Waqf board appointment, UDF
COMMENTS