UDF protest against K - Rail
തിരുവനന്തപുരം: സര്‍ക്കാര്‍ കൊണ്ടുവരുന്ന കെ റെയില്‍ പദ്ധതിക്കെതിരെ ഇന്ന് യു.ഡി.എഫിന്റെ സംസ്ഥാനവ്യാപക പ്രതിഷേധം. രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രതിഷേധം.
സെക്രട്ടേറിയറ്റിനു മുന്നിലും കെ റെയില്‍ കടന്നുപോകുന്ന പത്തു ജില്ലകളിലെ കളക്ട്രേറ്റിനു മുന്നിലുമാണ് ഇന്ന് യു.ഡി.എഫ് പ്രധഷേധവും ധര്‍ണ്ണയും സംഘടിപ്പിച്ചിരിക്കുന്നത്.
പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളിലെ ഉദ്ഘാടനം മുതിര്‍ന്ന നേതാക്കന്മാര്‍ നിര്‍വഹിക്കും.
Keywords: UDF, K Rail, Protest

COMMENTS