Thiruvananthapuram Pettah murder today
തിരുവനന്തപുരം: പേട്ടയില്‍ യുവാവിനെ ഗൃഹനാഥന്‍ കൊലപ്പെടുത്തിയത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് വ്യക്തമാക്കി പൊലീസ്. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് പേട്ട ചായകുടി ലെയിനിലെ വീടിന്റെ രണ്ടാം നിലയില്‍ വച്ച് മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് കുത്തികൊന്നത്.
തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ പിതാവ് വീട്ടില്‍ അസമയത്ത് എത്തിയ ആളെ കള്ളനാണെന്നു കരുതി കുത്തുകയായിരുന്നെന്ന് മൊഴി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി കുത്തേറ്റ അനീഷ് ജോര്‍ജിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ലാലുവിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Pettah, Murder, Police, Today

COMMENTS