The Center is moving ahead with raising the age of marriage for women to 21
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : സ്ത്രീകളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കാന്‍ മുസ്ലിം ലീഗ്. ഈ വിഷയത്തില്‍ പാര്‍ലമെന്റിന്റെന്റെ ഇരു സഭകളിലും ലീഗ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്കി.
ഇ ടി മുഹമ്മദ് ബഷീറാണ് ലോക് സഭയില്‍ നോട്ടീസ് നല്‍കിയത്. അബ്ദു സമദ് സമദാനിയും പിവി അബ്ദുല്‍ വഹാബുമാണ് രാജ്യസഭയിലേക്കു നോട്ടീസ് നല്‍കിയിരിക്കുന്നത്.
വിവാഹപ്രായം ഉയര്‍ത്താനുള്ള തീരുമാനം മുസ്ലിം വ്യക്തിനിയമത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇതു നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ലീഗിന്റെ ആക്ഷേപം.നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണമെന്നും വിഷയം നടപടികള്‍ നിര്‍ത്തിവച്ച് സഭ ചര്‍ച്ച ചെയ്യണമെന്നും ലീഗ് ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കാന്‍ തീരുമാനമെടുത്തത്. നിലവില്‍ പുരുഷന്മാരുടെയും വിവാഹപ്രായം 21 ആണ്.
2020ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോഡി പ്രഖ്യാപനം നടത്തിയിരുന്നു.
ഇതേസമയം, ലീഗ് എതിര്‍ത്താലും പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ ഇതുസംബന്ധഇച്ച നിയമഭേദഗതി നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
Summary: The Center is moving ahead with raising the age of marriage for women to 21
COMMENTS