Suicide note forged, Purakkad SNDP branch secretary Raju's death should be probed, relatives with serious allegation
ആലപ്പുഴ : പുറക്കാട് എസ് എന്‍ ഡി പി ശാഖാ സെക്രട്ടറിയായിരുന്ന രാജുവിന്റെ മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളില്‍ ഒന്ന് വ്യാജമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചു.
രാജുവിന്റെ ആത്മഹത്യയെന്നു കരുതുന്ന മരണത്തെക്കുറിച്ചു വിശദ അന്വേഷണം വേണമെന്ന് സഹോദരന് രാജീവന് ആവശ്യപ്പെട്ടു. മൂന്ന് പേജ് വരുന്ന ആത്മഹത്യാ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്.
മുന്‍ ഭരണ സമിതി അംഗങ്ങള്‍ രാജുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നു. അഴിമതി നടത്താന്‍ പ്രരിപ്പിച്ചു. വഴങ്ങാതെ വന്നപ്പോള്‍ കൂടെയുള്ളവര്‍ വിരോധം തീര്‍ത്തിരുന്നു.
എസ് എന്‍ ഡി പി യൂണിയന് ശാഖയുടെ പുറക്കാട് യുണിറ്റ് കമ്മിറ്റി ഓഫീസില്‍ വ്യാഴാഴ്ച്ചയാണ് രാജുവിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടത്.
സംഘടനയിലെ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നുവെന്നു പൊലീസ് പറഞ്ഞിരുന്നു. അറിയിച്ചു. ഒന്‍പതു വര്‍ഷമായി പുറക്കാട് ശാഖാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു രാജു.
സെക്രട്ടറിക്കുള്ള ഓണറേറിയം പോലും രാജു കൈപ്പറ്റിയിരുന്നില്ല. സത്യസന്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന തന്റെ വിധി ഇതാണെന്നും മൃതദേഹം ശാഖാ ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കരുതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച മുന്‍ ഭാരവാഹികളുടെ പേരുകളും ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പറയപ്പെടുന്നത്.
COMMENTS