Sonia Gandhi's 75 th birthday
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ എഴുപത്തി അഞ്ചാം പിറന്നാള്‍ ഇന്ന്. കഴിഞ്ഞ ദിവസം കോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സേനാ മോധാവി ബിപിന്‍ റാവത്തിനോടുള്ള ആദരസൂചകമായി ഇന്ന് തീരുമാനിച്ചിരുന്ന ആഘോഷപരിപാടികളെല്ലാം റദ്ദുചെയ്തു.
കുടുംബത്തിലും പുറത്തും ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് സോണിയ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മക്കളും കൊച്ചുമക്കളും അടുത്ത ജീവനക്കാരും മാത്രമായിരിക്കും ഇന്ന് അവരെ കാണുന്നത്.
ജന്മംകൊണ്ട് ഇന്ത്യാക്കാരി അല്ലെങ്കിലും ഇന്ത്യയുടെ സംസ്‌കാരവും ജീവിതരീതിയും അതേപടി പിന്തുടരുന്ന വ്യക്തിയാണ് സോണിയ ഗാന്ധി. കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തിനെയും അപമാനിക്കുന്നവര്‍ പോലും സോണിയയെ വ്യക്തിപരമായി ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുയെന്നത് എടുത്തുപറയേണ്ടകാര്യമാണ്. ഇന്ത്യയുടെ ബഹുസ്വരത സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയാണ് സോണിയ ഗാന്ധി.
Keywords: Sonia Gandhi, 75 th birthday, Today

COMMENTS