Kerala bids farewell to PT Thomas MLA with full official honors. Burial was in Ravipuram Cemetery
സ്വന്തം ലേഖകന്‍
കൊച്ചി : പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പിടി തോമസ് എംഎല്‍എയ്ക്ക് കേരളം വിട നല്കി.
രവിപുരം ശ്മശാനത്തിലായിരുന്നു സംസ്കാരം. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെ പ്രമുഖര്‍ തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
പിടി തോമസിന്റെ ആഗ്രഹപ്രകാരമായിരുന്നു ചടങ്ങുകളെല്ലാം. രവിപുരം ശ്മശാനത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍. മതാചാരങ്ങളൊന്നുമില്ലാതെയായിരുന്നു സംസ്കാരം.
പിടി പറഞ്ഞിരുന്നതനുസരിച്ച്, പൊതുദര്‍ശന സമയത്തുടനീളം വയലാര്‍ രാമവര്‍മ എഴുതിയ ' ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' എന്ന ഗാനം ചെറിയ ശബ്ദത്തില്‍ വച്ചിരുന്നു. പിടിക്ക് ഏറെ പ്രിയപ്പെട്ട ഗാനമായിരുന്നു ഇത്.
മൃതദേഹത്തില്‍ റീത്ത് വയ്ക്കരുതെന്നു പിടി പറഞ്ഞിരുന്നു. ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന പിടിയുടെ അന്ത്യാഭിലാഷം നിറവേറ്റുമെന്നു ബന്ധുക്കള്‍ പറഞ്ഞു.
Summary: Kerala bids farewell to PT Thomas MLA with full official honors. Burial was in Ravipuram Cemetery.
COMMENTS