Prominent film actor GK Pillai (97) has passed away. He succumbed to his illness at the Thiruvananthapuram Medical College Hospital at 8.30 am
തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നടന്‍ ജികെ പിള്ള (97) അന്തരിച്ചു. വാര്‍ധക്യസഹജ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.
ആറ് പതിറ്റാണ്ടായി മലയാള സിനിമാ-സീരിയല്‍ രംഗത്തു നിറഞ്ഞുനിന്നിരുന്നു. 1954ല്‍ ഇറങ്ങിയ സ്‌നേഹസീമയിലൂടെയാണ് സിനിമയിലെത്തിയത്.
സിനിമയില്‍ എത്തുന്നതിനു മുന്‍പ് സേനയില്‍ ജോലി ചെയ്തിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്തും സേവനം ചെയ്തിരുന്നു.
ഒരുകാലത്ത് മലയാളസിനിമയിലെ 'സ്ഥിരം വില്ലന്‍' ആയിരുന്നു ജികെ പിള്ള. 1958ല്‍ ഇറങ്ങിയ 'നായരു പിടിച്ച പുലിവാല്‍' എന്ന ചിത്രത്തിലൂടെയാണ് വില്ലന്‍ വേഷത്തില്‍ ശ്രദ്ധേയനായത്.
350ല്‍ പരം സിനിമകളില്‍ അഭിനയിച്ചു. രണ്ടായിരം കാലത്താണ് സീരിയലുകളിലേക്ക് തിരിഞ്ഞത്. അതോടെ സ്വീകരണ മുറിയിലെ സ്ഥിരം സാന്നിദ്ധ്യമായി ജി കെ പിള്ള മാറിയിരുന്നു.
Summary: Prominent film actor GK Pillai (97) has passed away. He succumbed to his illness at the Thiruvananthapuram Medical College Hospital at 8.30 am.
COMMENTS