Plus one improvement examination
തിരുവനന്തപുരം: ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ അവസരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ഉത്തരവ്. കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കുന്നത് അവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
കുട്ടികള്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം നിഷേധിക്കുന്നത് അവര്‍ക്ക് മാനസിക പിരിമുറുക്കവും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയും കൂട്ടുമെന്നും കമ്മീഷന് നിരീക്ഷിച്ചു.
ഉദ്ദേശിച്ച മാര്‍ക്ക് ലഭിക്കാത്തത് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തെ ബാധിക്കുമെന്ന് നിരവധി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന് ഉത്തരവ്. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി.
Keywords: Plus one improvement examination, Kerala, Child welfare commission
COMMENTS