PG doctors strike will continue
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരം തുടരാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരുറപ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം പി.ജി വിദ്യാര്‍ത്ഥികളുമായി തുടര്‍ന്നും ചര്‍ച്ച നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒന്നാം വര്‍ഷ പി.ജി പ്രവേശനം നേരത്തെയാക്കുക, സ്റ്റൈഫന്റ് തുക വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി.ജി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.
Keywords: PG doctors strike, Continue, Meeting
COMMENTS