The scientific conclusion is that the omicron variant is 70 times faster than the delta variant of the corona virus
അഭിനന്ദ്
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെക്കാള്‍ 70 മടങ്ങ് വേഗത്തിലാണ് ഒമൈക്രോണ്‍ വേരിയന്റ് ബാധിക്കുന്നതെന്നു ശാസ്ത്രീയ നിഗമനം. എങ്കിലും രോഗത്തിന്റെ തീവ്രത ഡല്‍റ്റയെ അപേക്ഷിച്ച് വളരെ കുറവാണെന്നത് ആശ്വാസം പകരുന്നുവെന്ന് ഹോങ്കോംഗ് സര്‍വകലാശാലയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
അണുബാധയേറ്റ് 24 മണിക്കൂറിനകം ശ്വാസകോശത്തില്‍ വൈറസ് കടന്നെത്തുന്നു. സൂപ്പര്‍ചാര്‍ജ്ഡ് വേഗതയാണ് വൈറസിനെന്നാണാണ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.
മൈക്കല്‍ ചാന്‍ ചി-വായിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍, പുതിയ വകഭേദം നേരത്തേയുള്ളവയെ അപേക്ഷിച്ച് 10 മടങ്ങ് രോഗതീവ്രത കുറവുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഒമിക്രോണ്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വേഗത്തില്‍ പകരുന്നു. എന്നാല്‍ മുന്‍ വകഭേദങ്ങള്‍ ചെയ്തതുപോലെ ശ്വാസകോശകലകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നില്ലെന്നും പഠനം പറയുന്നു.
ഓമൈക്രോണ്‍ എത്രത്തോളം പകരും, വൈറസ് ബാധയും, ഒഴിഞ്ഞുമാറലും ആണെന്ന് നിര്‍ണ്ണയിക്കാന്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തി മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ വൈറസ് കുറഞ്ഞത് 77 രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു.
മിക്കവരിലും അണുബാധ ഗുരുതരമാവുന്നില്ലെന്നും ആശുപത്രിയില്‍ പ്രവേശനം ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കാലാന്തരത്തില്‍ വൈറസിനു രൂപമാറ്റം വന്ന് സാധാരണ വൈറസ് ബാധകള്‍ക്കു സമാനമായി പ്രാദേശികമായി ഒതുങ്ങുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
Summary: The scientific conclusion is that the omicron variant is 70 times faster than the delta variant of the corona virus. However, a study by the University of Hong Kong found that the severity of the disease was much lower than in Delta.
COMMENTS