കേരളത്തിലും മിസോറമിലും കോവിഡ് കണക്കുകള്‍ ആശങ്കാജനകം, അതീവ ജാഗ്രത വേണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം

The Union Ministry of Health has warned that the Covid figures in Kerala and Mizoram are worrying and should not be compromised


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : കേരളത്തിലെയും മിസോറമിലെയും കോവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്കി.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണ് ഒമിക്രോണ്‍ വ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

6.1 ആണ് കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ കണക്ക് ആശങ്കയുണ്ടാക്കുന്നതാണ്. രാജ്യത്തെ 20 ജില്ലകളില്‍ അഞ്ചു ശതമാനത്തിന് മുകളിലാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ 20ല്‍ ഒന്‍പതു ജില്ലകള്‍ കേരളത്തിലാണ്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, കണ്ണൂര്‍,  കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലാണ് അഞ്ചു ശതമാനത്തിന് മുകളില്‍ ടിപിആര്‍ തുടരുന്നത്. 

വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് നല്കിക്കൊണ്ടു മാത്രം രോഗവ്യാപനം തടയാന്‍ കഴിയില്ലെന്നും സംസ്ഥാനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണംമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്കുന്നു. 

ഇതേസമയം, കേരളത്തില്‍ ഇന്ന് 2605 പേര്‍ക്ക് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം 534, എറണാകുളം 496, കോഴിക്കോട് 252, കോട്ടയം 202, തൃശൂര്‍ 187, കൊല്ലം 178, കണ്ണൂര്‍ 164, പത്തനംതിട്ട 149, മലപ്പുറം 106, ആലപ്പുഴ 101, ഇടുക്കി 71, പാലക്കാട് 62, വയനാട് 57, കാസര്‍കോട് 46 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

55,928 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. അഞ്ചു തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറു വാര്‍ഡുകളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലാണുള്ളത്. 

1,29,501 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,25,605 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3896 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 213 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 25,586 കൊവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ ചികിത്സയിലാണ്.

31 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം അപ്പീല്‍ നല്‍കിയ 311 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിലെ ആകെ മരണം 46,203 ആയി.

ചികിത്സയിലായിരുന്ന 3281 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 877, കൊല്ലം 130, പത്തനംതിട്ട 120, ആലപ്പുഴ 75, കോട്ടയം 373, ഇടുക്കി 86, എറണാകുളം 584, തൃശൂര്‍ 269, പാലക്കാട് 50, മലപ്പുറം 80, കോഴിക്കോട് 319, വയനാട് 39, കണ്ണൂര്‍ 237, കാസര്‍കോട് 42 എന്നിങ്ങനെയാണ് രോഗമുക്തിയായത്. 

Summary: The Union Ministry of Health has warned that the Covid figures in Kerala and Mizoram are worrying and should not be compromised. Omicron proliferation is occurring faster than the Delta variant.







COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കേരളത്തിലും മിസോറമിലും കോവിഡ് കണക്കുകള്‍ ആശങ്കാജനകം, അതീവ ജാഗ്രത വേണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം
കേരളത്തിലും മിസോറമിലും കോവിഡ് കണക്കുകള്‍ ആശങ്കാജനകം, അതീവ ജാഗ്രത വേണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം
The Union Ministry of Health has warned that the Covid figures in Kerala and Mizoram are worrying and should not be compromised
https://blogger.googleusercontent.com/img/a/AVvXsEhbcft6fs5kATWKVretO0cQ0r79m7qtHvZlXMRxew_JByPUuE3PnUkp6iECedgb0jIG1MZHpasInelzZsB2WaD8yqbJ0MSekjx-AzE8mXMh2qlIVorj9_OhtB_X4zMd1iMyONnappVt-awFbRJuTmpv8-BS4slASipy1srQvbl9apPO9hENYUVwTOopVQ=s320
https://blogger.googleusercontent.com/img/a/AVvXsEhbcft6fs5kATWKVretO0cQ0r79m7qtHvZlXMRxew_JByPUuE3PnUkp6iECedgb0jIG1MZHpasInelzZsB2WaD8yqbJ0MSekjx-AzE8mXMh2qlIVorj9_OhtB_X4zMd1iMyONnappVt-awFbRJuTmpv8-BS4slASipy1srQvbl9apPO9hENYUVwTOopVQ=s72-c
www.vyganews.com
https://www.vyganews.com/2021/12/omicron-proliferation-is-occurring.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/omicron-proliferation-is-occurring.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy