Omicron more affect compared to earlier variants
ജോഹന്നാസ്ബര്‍ഗ്: മുന്‍പ് കോവിഡ് ബാധിച്ചിട്ടുള്ളവര്‍ക്ക് ഒമിക്രോണ്‍ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്‍ട്ട്.
കോവിഡിന്റെ ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നാണ് കണ്ടെത്തല്‍. മറ്റുള്ള വകഭേദങ്ങളെ അപേക്ഷിച്ച് മനുഷ്യന്റെ പ്രതിരോധശേഷിയെ മറികടക്കാനുള്ള ഒമിക്രോണിന്റെ കഴിവിനെക്കുറിച്ചും പഠനത്തില്‍ വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കന്‍ ആരോഗ്യസംവിധാനം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം. എന്നാല്‍ ഈ പഠന റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ല. അതു മാത്രമല്ല മനുഷ്യര്‍ക്ക് വാക്സിന് മൂലം ലഭിച്ച പ്രതിരോധശേഷിയെ ഒമിക്രോണ്‍ എത്രത്തോളും മറികടക്കുമെന്നതിനെക്കുറിച്ചും പഠന റിപ്പോര്‍ട്ടില്‍ വിലയിരുത്തലില്ല.
Keywords: Omicron, Earlier variants, South Africa
COMMENTS