Four new omicron cases in Thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം പതിനഞ്ചായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പതിനേഴുകാരനൊപ്പം യു.കെയില്‍ നിന്നുവന്ന മാതാവ് (41), മുത്തശ്ശി (67), യു.കെയില്‍ നിന്നു വന്ന യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
Keywords: Omicron, Thiruvananthapuram, Four
COMMENTS