കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അംഗീകരിച്ച മലയാളത്തിലെ ഏക മാധ്യമ കൂട്ടായ്മയായ കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികള്‍

New office bearers for Com India, the only Malayalam media conglomerate approved by the Union Ministry of Information and Broadcasting


തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അംഗീകരിച്ച കേരളത്തിലെ ഏക സംഘടനയായ  കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ (കോം ഇന്ത്യ)യുടെ പ്രസിഡന്റായി വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓണ്‍ലൈന്‍), സെക്രട്ടറിയായി അബ്ദുല്‍ മുജീബ് (കെ വാര്‍ത്ത)  എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. കെ.കെ ശ്രീജിത്താണ് (ട്രൂവിഷന്‍ ന്യൂസ്) ട്രഷറര്‍.

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള രാജ്യത്തെ മൂന്നു സംഘടനകളില്‍ ഒന്നാണ് കോം ഇന്ത്യ.

സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത) -  വൈസ് പ്രസിഡന്റും  അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓണ്‍ലൈന്‍ ന്യൂസ്)  എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്.

എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍

അല്‍ അമീന്‍ (ഇ വാര്‍ത്ത), ഷാജന്‍ സ്‌കറിയ (മറുനാടന്‍ മലയാളി), ഷാജി (എക്‌സ്പ്രസ്സ് കേരള), ബിനു ഫല്‍ഗുനന്‍, രാഗേഷ് സനല്‍ (അഴിമുഖം), സാജ് കുര്യന്‍ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ് ഡയ്‌ലി), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍ഗോഡ് വാര്‍ത്ത), കെ.ആര്‍. രതീഷ് (ഗ്രാമജ്യോതി).

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രാധാന്യം എന്നത്തേതിലും പലമടങ്ങ് വര്‍ദ്ധിച്ചുവെന്ന് തിരുവനന്തപുരത്തു ചേര്‍ന്ന വാര്‍ഷക ജനറല്‍ ബോഡി യോഗം വിലയിരുത്തി.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, ഡിജിറ്റല്‍ മാധ്യമ മേഖല ഉത്തരവാദിത്വ പൂര്‍ണമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കോവിഡ് പ്രതിസന്ധി ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന്  അനുഭാവപൂര്‍വമായ സമീപനം ഉണ്ടാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രിവന്‍സസ് കൗണ്‍സിലിനും കോം ഇന്ത്യയ്ക്കും  അംഗീകാരം നല്‍കിയതില്‍, കേന്ദ്ര സര്‍ക്കാറിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും  ജനറല്‍ ബോഡിയോഗം കൃതഞ്ജത അറിയിച്ചു. 

ഈ വര്‍ഷം ആദ്യം പുതിയ നിയമം നിലവില്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയ രാജ്യത്തെ മൂന്നു സംഘടനകളില്‍ ഒന്നാണ് കോം ഇന്ത്യയും കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവന്‍സസ് കൗണ്‍സിലും.

പുതിയതായി അപേക്ഷ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം നല്‍കാനും വാര്‍ഷിക യോഗത്തില്‍  തീരുമാനമായി. നിലവില്‍ 25 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ബന്ധപ്പെട്ട അപേക്ഷിച്ച മാധ്യമങ്ങളെ ഓദ്യോഗികമായി തീരുമാനം അറിയിക്കും.

കോം ഇന്ത്യയില്‍ പുതുതായി അംഗമാകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും യൂ ട്യൂബ് ചാനലുകള്‍ക്കും www.comindia.org എന്ന വെബ് സൈറ്റ് വഴിയോ 4comindia@gmail.com എന്ന ഇ മെയിലിലോ അപേക്ഷിക്കാവുന്നതാണ്. വാര്‍ത്താ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ  മാത്രമാണ് പരിഗണിക്കുകയെന്നും കോം ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. 

കോം ഇന്ത്യയിലെ നിലവിലെ അംഗങ്ങള്‍

1, വൈഗ ന്യൂസ് 

2, ലോക്കല്‍ ഗ്ലോബ്

3. മറുനാടന്‍ മലയാളി

4, ഇ വാര്‍ത്ത

4, അഴിമുഖം

6, സത്യം ഓണ്‍ലൈന്‍

7, കേരള ഓണ്‍ലൈന്‍ ന്യൂസ് 

8, മലയാളി വാര്‍ത്ത

9, കാസര്‍ഗോഡ് വാര്‍ത്ത

10, ബിഗ് ന്യൂസ് ലൈവ്

11, കെ.വാര്‍ത്ത

12, ട്രൂവിഷന്‍ ന്യൂസ്

13, ഗ്രാമജോതി

14, എക്‌സ്പ്രസ്സ് കേരള 

15, ഈസ്റ്റ് കോസ്റ്റ് ഡയ്‌ലി

16, മെട്രോ മാറ്റിനി

17, ഫിനാന്‍ഷ്യല്‍ വ്യൂവ്‌സ്

18, മറുനാടന്‍ ടി.വി

19, മലയാളി ലൈഫ്

20,  സൗത്ത് ലൈവ്

21, ബ്രിട്ടീഷ് മലയാളി

22, മൂവി മാക്‌സ്

23, നെക്സ്റ്റ് ടി.വി

24, ഡൂള്‍ ന്യൂസ്

25, ബിഗ് ന്യൂസ് കേരള

26, ഷെയര്‍ പോസ്റ്റ്

27, വണ്‍ ഇന്ത്യ

Summary: New office bearers for Com India, the only Malayalam media conglomerate approved by the Union Ministry of Information and Broadcasting.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5056,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11010,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അംഗീകരിച്ച മലയാളത്തിലെ ഏക മാധ്യമ കൂട്ടായ്മയായ കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികള്‍
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അംഗീകരിച്ച മലയാളത്തിലെ ഏക മാധ്യമ കൂട്ടായ്മയായ കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികള്‍
New office bearers for Com India, the only Malayalam media conglomerate approved by the Union Ministry of Information and Broadcasting
https://blogger.googleusercontent.com/img/a/AVvXsEhNwXBeor-U9PIz_WKHeBEuQx0FpYkfNkUG20vKsWhcOMJywmmSmjzCDE0uZ1-IBItzF33W_Z15b1S__nojqRu_F_szA13w3eiXF2Fq11kQSpddMnXMThPWrIvPuB7R2KJa9TD49hlwB2fssO5ly-trzxnRNn4iqiT_ORJ2JAjCn3n3nFpDiQTQNMgpow=w640-h360
https://blogger.googleusercontent.com/img/a/AVvXsEhNwXBeor-U9PIz_WKHeBEuQx0FpYkfNkUG20vKsWhcOMJywmmSmjzCDE0uZ1-IBItzF33W_Z15b1S__nojqRu_F_szA13w3eiXF2Fq11kQSpddMnXMThPWrIvPuB7R2KJa9TD49hlwB2fssO5ly-trzxnRNn4iqiT_ORJ2JAjCn3n3nFpDiQTQNMgpow=s72-w640-c-h360
www.vyganews.com
https://www.vyganews.com/2021/12/new-office-bearers-for-com-india.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/new-office-bearers-for-com-india.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy