After the Omicron review meeting this evening, the Prime Minister Narendra Modi said that caution should be exercised in the context of the new varia
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മുംബയില്‍ ഇന്ന് 602 പുതിയ കോവിഡ് കേസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ, ഒമിക്രോണ്‍ വൈറസ് വകഭേദത്തിനെതിരേ അതിജാഗ്രത പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
77 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വര്‍ദ്ധനയാണ് മുംബയില്‍ രേഖപ്പെടുത്തിയത്. ഒക്ടോബര്‍ ആറിന് നഗരത്തില്‍ 629 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സജീവ രോഗികളുടെ എണ്ണം 2,813 ആണ്, പോസിറ്റീവ് നിരക്ക് 1.52 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,423 ടെസ്റ്റുകള്‍ നടത്തി.
മഹാരാഷ്ട്രയില്‍ 23 പുതിയ ഒമിക്രോണ്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 13 എണ്ണം പുണെയിലും അഞ്ച് കേസുകള്‍ മുംബയിലും രണ്ട് പേര് ഒസ്മാനാബാദിലുമാണ്. താനെ, നാഗ്പുര്‍, മീരാ-ഭയന്ദര്‍ എന്നിവിടങ്ങളില്‍ ഓരോ കേസും റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാനത്ത് ഇതുവരെ 88 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. ഇവരില്‍ 42 രോഗികളെ ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെകഴിയണമെന്ന് ഇന്ന് വൈകുന്നേരം ഒമിക്രോണ്‍ അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല.
16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇതുവരെ 259 ഒമിക്രോണ്‍ കേസുകളാണ് രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
88 കേസുകളുള്ള മഹാരാഷ്ട്രയിലാണ് പുതിയ വകഭേദം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി-64, തെലങ്കാന-24, രാജസ്ഥാന്-21, കര്‍ണാടക-19, കേരളം-15, ഗുജറാത്ത്-14 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കേസ് നിരക്ക്.
ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടിയെങ്കിലും ഒമിക്രോണിന് വ്യാപനശേഷിയുണ്ട്. സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും വാര് റൂമുകള്‍ സജീവമാക്കാനും ചെറിയ ലക്ഷണങ്ങള്‍ പോലും വിശകലനം ചെയ്യാനും സംസ്ഥാനങ്ങളോടു കേന്ദ്രം നിര്‍ദ്ദേശിച്ചു.
ഇതേസമയം, ഒരു ദിവസം ഒരു ലക്ഷം രോഗികളെ വീടുകളില്‍ ക്വാറന്റൈനിലാക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
Summary: After the Omicron review meeting this evening, the Prime Minister Narendra Modi said that caution should be exercised in the context of the new variant. The fight against the epidemic is not over.
COMMENTS