Maniyan Pillai Raja and Shweta Menon win Amma election, Nivin Pauly and Asha Sarath lose, President Mohan Lal and General Secretary Idavela Babu
കൊച്ചി : മലയാള സിനിമാ താരസംഘടനയായ അമ്മയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി ശ്വേതാമേനോനും മണിയന് പിള്ള രാജുവും തിരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ പ്രസിഡന്റ് മോഹന്‍ ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എതിരില്ലാതെ വിജയിച്ചു.
ഒദ്യോഗിക പാനല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ശ്വേതാ മേനോനെയും ആശാ ശരത്തിനെയുമാണ്. മണിയന് പിളള രാജു മത്സരിക്കാനുറച്ചതോടെ മത്സരം വേണ്ടിവരികയായിരുന്നു.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ലാല്‍, സുധീര്‍ കരമന, ബാബുരാജ്, ലെന, മഞ്ജു പിള്ള, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്, രചന നാരായണന്‍കുട്ടി, സുരഭി ലക്ഷ്മി, ടിനി ടോം, വിജയ് ബാബു എന്നിവര്‍ വിജയിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിന് പുറത്തുനിന്ന് ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സരിച്ചു. നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ്, നാസര്‍ ലത്തീഫ് എന്നിവര്‍ പരാജപ്പെട്ടു.
ആദ്യമായാണ് വോട്ടിംഗ് വഴി ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. ഔദ്യോഗിക പാനലില്‍ നിന്ന് ആശാ ശരത്തും ശ്വേത മേനോനുമാണ് മണിയന്‍പിള്ള രാജുവിനെതിരെ മത്സരിച്ചത്.
14 പേരാണ് 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചത്.
ജനറല്‍ ബോഡി യോഗം പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് ചേര്‍ന്നത്.
Summary: Maniyan Pillai Raja and Shweta Menon win Amma election, Nivin Pauly and Asha Sarath lose, President Mohan Lal and General Secretary Idavela Babu were elected unopposed
COMMENTS