Kottiyoor rape case
കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാദര്‍ റോബിന് വടക്കുംചേരിക്ക് ശിക്ഷാ ഇളവ് നല്കി ഹൈക്കോടതി. പ്രതി സ്ഥാപനത്തിന്റെ മേധാവിയെന്ന നിലയില്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു എന്ന കുറ്റം ഹൈക്കോടതി ഒഴിവാക്കി.
അതേസമയം റോബിന് വടക്കുംചേരിക്കെതിരെ പോക്സോ വകുപ്പും ബലാത്സംഗ വകുപ്പും നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതോടെ പോക്സോ കോടതി മൂന്ന് വകുപ്പുകളിലായി വിധിച്ച 20 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും എന്നുള്ളത് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപയുമായി കുറഞ്ഞു.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്സോ കോടതി വിധിക്കെതിരെ റോബിന് വടക്കുംചേരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Kottiyoor rape case, Robin Vadakkumcheri, High court, sentence reduced
COMMENTS