India's Kidambi Srikanth reaches final in World Badminton Championships in Spain India's Lakshya Sen won the bronze
ഹുയെല്‍വ (സ്പെയിന്): സ്പെയിനില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലില്‍ കടന്നു. ഇന്ത്യയുടെ ലക്ഷ്യ സെന്‍ വെങ്കലം നേടുകയും ചെയ്തു.
ലക്ഷ്യ സെന്നിനെ സെമി ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് 28കാരനായ ശ്രീകാന്ത് ഫൈനല്‍ ഉറപ്പാക്കിയത്.
ലക്ഷ്യ സെന്‍ ആദ്യ കളി 21-17ന് വിജയിച്ചു. എന്നാല്‍, രണ്ടാം ഗെയിം 21-14ന് വിജയിച്ചുകൊണ്ട് ശ്രീകാന്ത് തിരിച്ചുവന്നു. 21-17ന് മൂന്നാം ഗെയിം സ്വന്തമാക്കിക്കൊണ്ട് ശ്രീകാന്ത് ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
ഇതോടെ, ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം ശ്രീകാന്ത് സ്വന്തമാക്കി.
Kya World Championship match hai!! 🔥🔥
— APJ (@apj234) December 18, 2021
This two are toe to toe, kaante ki takkar
Young gun Lakshya Sen
vs
Former World No. 1 Srikanth Kidambi#Huelva2021
Click here to watch https://t.co/a0kO7DpQVX pic.twitter.com/R91wIhnzWN
കരോലിന മാരിന് സ്റ്റേഡിയത്തില്‍ ലക്ഷ്യയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കാഡ് ഇതോടെ ഇരുപതുകാരനായ ലക്ഷ്യയ്ക്ക് സ്വന്തമായി.
പ്രകാശ് പദുകോണും സായ് പ്രണീതുമാണ് ഇതിനു മുന്‍പ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.
Summary: India's Kidambi Srikanth reaches final in World Badminton Championships in Spain India's Lakshya Sen won the bronze.
COMMENTS