The Kerala Government has relaxed Covid restrictions by giving concessions for holding festivals and public functions
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : ഉത്സവങ്ങളും പൊതുചടങ്ങുകളും നടത്താന്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
300 പേര്‍ക്ക് വരെ തുറന്ന ഇടങ്ങളില്‍ പരിപാടികളില്‍ പങ്കെടുക്കാം. 150 പേര്‍ക്ക് വരെയാണ് ഹാളുകളില്‍ പങ്കെടുക്കാന്‍ അനുമതി.
വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും നിലവിലെ സ്ഥിതി തുടരും.
പൂര്‍ണതോതില്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് അനന്തര രോഗങ്ങളെ കുറിച്ച് അധ്യാപകരില്‍ പൊതു ധാരണ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്ന് 2434 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. 50,446 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്. 38 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 4308 പേര്‍ രോഗമുക്തി നേടി.
ഇതേസമയം, കൊവിഡ് വാക്സിനേഷന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്കു നേരേ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
വാക്സിനെടുക്കാത്തതിന് കാരണം രേഖാമൂലം അറിയിക്കാന്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക തയ്യാറാക്കി ഷോകോസ് നോട്ടിസ് കൊടുത്തിരുന്നു. ആയിരത്തിലധികം അധ്യാപകര്‍ വാക്സിന്‍ എടുത്തിട്ടില്ല. മലപ്പുറം ജില്ലയിലാണ് വാക്‌സിന്‍ എടുക്കാത്ത അദ്ധ്യാപകര്‍ കൂടുതല്‍.
Summary: The Kerala Government has relaxed Covid restrictions by giving concessions for holding festivals and public functions. The decision was taken at the Covid review meeting chaired by the Chief Minister.
COMMENTS