Kerala defeated Pondicherry 4-1 to advance to the final round of the Santosh Trophy Football. Nijo Gilbert scored Kerala's first goal
കൊച്ചി : പോണ്ടിച്ചേരിയെ 4 -1 ന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളില്‍ ഫൈനല്‍ റൗണ്ടില്‍ കടന്നു. ദക്ഷിണമേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിലാണ് പോണ്ടിച്ചേരിയുടെ ഗോള്‍ വല കേരളം നിറച്ചത്.
നിജോ ഗില്‍ബര്‍ട്ടാണ് ഇരുപതാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ കേരളത്തിന് ആദ്യ ഗോള്‍ നേടിക്കൊടുത്തത്.
തുടര്‍ന്ന്, അര്‍ജുന്‍ ജയരാജ്, പി എന്‍ നൗഫല്‍, വി ബുജൈര്‍ എന്നിവരും കേരളത്തിനായി ഗോള്‍ നേടി.
പോണ്ടിച്ചേരിക്കായി ആന്‍സണ്‍ ആന്റോയാണ് ഏക ഗോള്‍ നേടിയത്.
ലക്ഷദ്വീപിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളിനായിരുന്നു കേരളത്തിന്റെ ആദ്യ ജയം. തുടര്‍ന്ന് ആന്‍ഡമാനെ ഏകപക്ഷീയമായ ഒന്‍പത് ഗോളിനായിരുന്നു കേരളം കീഴടക്കിയത്.
ഇക്കുറി മഞ്ചേരിയിലാണ് ഫൈനല്‍ റൗണ്ട് നടക്കുന്നത്.
Summary: Kerala defeated Pondicherry 4-1 to advance to the final round of the Santosh Trophy Football. Kerala filled Pondicherry's goal net in the South Zone Group B qualifier. Nijo Gilbert scored Kerala's first goal from the penalty spot in the 20th minute.
COMMENTS