KAS basic pay scale order
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അടിസ്ഥാന ശമ്പളം 81,800 രൂപ തന്നെയായി നിശ്ചയിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ ഇവര്‍ക്ക് അടിസ്ഥാന ശമ്പളത്തോടൊപ്പം ഗ്രേഡ് പേ, എച്ച്.ആര്‍.എ, ഡി.എ എന്നീ ആനുകൂല്യങ്ങളും നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു.
ഇതില്‍ ഗ്രേഡ് പേ ഒഴിവാക്കിയാണ് ഇപ്പോള്‍ അന്തിമ ഉത്തരവ് വന്നിരിക്കുന്നത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം തങ്ങളേക്കാള്‍ ശമ്പളം കെ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് സിവില്‍ സര്‍വീസ് സംഘടനകള്‍.
COMMENTS