In Thiruvananthapuram district, a gang on a bike reached Pothencode Kalloor, hacked the youth to death, amputated his leg and left on a public road
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് കല്ലൂരില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്ന ശേഷം കാല്‍ വെട്ടിയെടുത്ത് പൊതു നിരത്തിലുപേക്ഷിച്ചു.
കല്ലൂര്‍ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.
ബൈക്കിലും ഓട്ടോയിലും എത്തിയ 12 അംഗ സംഘത്തെ കണ്ടു ഭയന്നു സുധീഷ് വീട്ടില്‍ കയറി ഒളിച്ചെങ്കിലും വാതിലും ജനലും തകര്‍ത്തു കയറിയ സംഘം പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ടാണ് സുധീഷിനെ മാരകമായി വെട്ടിയത്.
നാട്ടുകാര്‍ അടുക്കാതിരിക്കാനായി ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടര്‍ന്ന് വടിവാള്‍ വീശി നാട്ടുകാരെ ഓടിച്ച ശേഷമായിരുന്നു അക്രമം.
ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചത്. വെട്ടിയെടുത്ത കാലുമായി അക്രമികളില്‍ മൂന്നു പേര്‍ ബൈക്കില്‍ കയറി പോയി. പിന്നീട് കാല്‍ റോഡില്‍ വലിച്ചെറിയുകയായിരുന്നു. കാലുമായി പോകുന്ന അക്രമികളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സുധീഷും നിരവധി കേസുകളില്‍ പ്രതിയാണ്. പൊലീസ് എത്തിയാണ് സുധീഷിനെ ആശുപത്രിയിലേക്കു മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോകുന്ന വഴി സുധീഷ് മരിച്ചു. അക്രമികളെക്കുറിച്ചു സുധീഷ് പൊലീസിനോടു പറഞ്ഞിരുന്നു.
COMMENTS