High court order about drinking water price
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിഷയത്തില്‍ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു.
വില കുറയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും അതിനുള്ള അധികാരം കേന്ദ്രത്തിനാണെന്നും കാട്ടി കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ആറു രൂപയില്‍ താഴെയാണ് കുപ്പിവെള്ള നിര്‍മ്മാണ ചെലവെന്നും എട്ടു രൂപയ്ക്കാണ് കമ്പനികള്‍ കടകളില്‍ കൊടുക്കുന്നത്. ഇതില്‍ വ്യാപാരികള്‍ 12 രൂപയോളം ലാഭമെടുത്താണ് വില്‍ക്കുന്നതെന്നും കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തിന്റെ വിലകുറച്ചത്.
Keywords: High court, Drinking water price, Notice, Stay
COMMENTS