Plea against vaccination certificate
കൊച്ചി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്ത ഹൈക്കോടതി ഇതിനു പിന്നില്‍ പ്രശസ്തി താത്പര്യമാണെന്നു ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാരനില്‍ നിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. തുക ആറു മാസത്തിനുള്ളില്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഈ കേസില്‍ തുക വലുതാണെന്നും ചൂണ്ടിക്കാട്ടി.
അതേസമയം ഇതുപോലുള്ള ബാലിശമായ ഹര്‍ജികള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിനായി ഇത്തരത്തില്‍ പിഴ ഈടാക്കുന്നത് അത്യാവശ്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Keywords: Vaccination certificate, Priminister's photo, High court

COMMENTS