Goa minister resigns
പനാജി: ലൈംഗികാരോപണ വിവാദത്തെ തുടര്‍ന്ന് ഗോവ നഗരവികസന മന്ത്രിയും ബി.ജെ.പി നേതാവുമായ മിലിന്ദ് നായിക് രാജിവച്ചു. മന്ത്രിക്കെതിരെ കോണ്‍ഗ്രസ് ലൈംഗികാരോപണം ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് രാജി.
മന്ത്രിക്കെതിരായ തെളിവുകളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. മന്ത്രിക്കെതിരായ ചില ചിത്രങ്ങളും വാട്സ്അപ്പ് ചാറ്റുകളുമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
മുഖ്യമന്ത്രി പ്രമോദ് സാവന്തിന് വിവരമറിയാമെന്നും അദ്ദേഹം തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
മന്ത്രിക്കെതിരെ 15 ദിവസത്തിനകം നടപടിയെടുത്തില്ലെങ്കില്‍ മന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് രാജി.
Keywords: Goa minister, Resign, B.J.P, Congress
COMMENTS