ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനകളുടെ ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാനായി കരസേനാ മേധാവി ജനറല്‍ എംഎം നരവനെ ചുമതലയേറ്റു. ഡിസംബര്‍ എട്ടിന് ഐഎ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനകളുടെ ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാനായി കരസേനാ മേധാവി ജനറല്‍ എംഎം നരവനെ ചുമതലയേറ്റു.
ഡിസംബര്‍ എട്ടിന് ഐഎഎഫ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് മരിച്ചതിനെ തുടര്‍ന്ന് ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.
മൂന്ന് സര്‍വീസ് മേധാവികളില്‍ ഏറ്റവും മുതിര്‍ന്ന ആളായതിനാല്‍ ജനറല്‍ നരവനെ കമ്മിറ്റി ചെയര്‍മാനായി നിയമിതനാവുകയായിരുന്നു.
ഐഎഎഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയും നേവി ചീഫ് അഡ്മിറല്‍ ആര്‍ ഹരി കുമാറും സെപ്റ്റംബര്‍ 30, നവംബര്‍ 30 തീയതികളില്‍ അതത് സ്ഥാനങ്ങള്‍ ഏറ്റെടുത്തിരുന്നു.
ചീഫ്‌സ് ഒഫ് സ്റ്റാഫ് കമ്മിറ്റി (സിഒഎസ് സി) ചൊവ്വാഴ്ച യോഗം ചേര്‍ന്ന് ജനറല്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 സായുധ സേനാംഗങ്ങളുടെയും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ബുധനാഴ്ച ബംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി.
COMMENTS