നാലു പേര്‍ക്കു കൂടി ഒമിക്രോണ്‍, കേരളത്തില്‍ വൈറസ് ബാധിതര്‍ 11

Health Minister Veena George has said that four more people in Kerala have been diagnosed with the Omicron virus


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ നാലു പേര്‍ക്കുകൂടി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് യുകെയില്‍ നിന്നെത്തിയ എത്തിയ 17 കാരനും ട്യുണീഷ്യയില്‍ നിന്നെത്തിയ 44കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

17 കാരന്‍ ഡിസംബര്‍ ഒന്‍പതിന് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് എത്തിയത്. ഇയാളുടെ അമ്മൂമ്മയും സമ്പര്‍ക്ക പട്ടികയില്‍ പെട്ടിട്ടുണ്ട്. ഇവരെല്ലാം ഇപ്പോള്‍ ചികിത്സയിലാണ്. 

ട്യുണീഷ്യയില്‍ നിന്നുള്ളയാള്‍ ഡിസംബര്‍ 15ന് വിമാനം ചാര്‍ട്ടര്‍ ചെയ്താണ് വന്നത്. എയര്‍പോര്‍ട്ടില്‍ നടത്തിയ റാന്‍ഡം പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

മലപ്പുറം സ്വദേശിയായ മറ്റൊരു വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ ടാന്‍സാനിയയില്‍ നിന്നാണ് വന്നത്. കെനിയയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിനിക്കും രോഗബാധ സ്ഥിരീകരിച്ചു.

കെനിയ, ട്യുണീഷ്യ എന്നീ രാജ്യങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഇവിടെ നിന്നു വരുന്നവര്‍ക്ക് സ്വയം നിരീക്ഷണമാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

ദക്ഷിണ കര്‍ണാടക സ്വദേശിയാണ് മലപ്പുറത്ത് ചികിത്സയിലുള്ള വ്യക്തി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഡിസംബര്‍ 13ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹം പോസിറ്റീവായിരുന്നു. തുടര്‍ന്ന്  നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഡിസംബര്‍ 11ന് കെനിയയില്‍ നിന്ന് ഷാര്‍ജയിലെത്തിയ തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 12ന് കൊച്ചിയില്‍ വിമാനമിറങ്ങുകയായിരുന്നു.

13ന് നടത്തിയ പരിശോധയിലാണ് കോവിഡ് പോസിറ്റീവായി കണ്ടത്. ഇവരുടെ അമ്മ മാത്രമാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടിട്ടുള്ളത്. അമ്മയും കോവിഡ് പോസിറ്റീവാണ്.

ഇതുവരെ ആകെ 11 പേര്‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 

ഹൈ റിസ്‌ക് ഗണത്തില്‍ പെടാത്ത രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നതിനാല്‍ എല്ലാവരും സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. പുറം രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ 14 ദിവസത്തേയ്ക്ക് പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനോ പാടില്ലെന്നും ആരോഗ്യ വകുപ്പ് മുന്നിയിപ്പില്‍ പറയുന്നു.

Summary: Health Minister Veena George has said that four more people in Kerala have been diagnosed with the Omicron virus. A 17-year-old boy from the UK and a 44-year-old man from Tunisia were diagnosed with the disease in Thiruvananthapuram.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5053,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10997,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: നാലു പേര്‍ക്കു കൂടി ഒമിക്രോണ്‍, കേരളത്തില്‍ വൈറസ് ബാധിതര്‍ 11
നാലു പേര്‍ക്കു കൂടി ഒമിക്രോണ്‍, കേരളത്തില്‍ വൈറസ് ബാധിതര്‍ 11
Health Minister Veena George has said that four more people in Kerala have been diagnosed with the Omicron virus
https://blogger.googleusercontent.com/img/a/AVvXsEiT-u16tbXmpHhctc7k_dEimb9QCd_77Or8uivU4JlZfxY4Xccba-igbmVFzmwW7yD6LihNdq7LKzNUvEYbZQm6cUTVvbWaOp-lhSZnRkztmRCFF4W3YI-_PT1_XnzeiAUFJ2RLHikLLKM50lSlKU76NWvLUpmfTT7fWkaQN-3xLkK9f5Vmqp4zirljhQ=s320
https://blogger.googleusercontent.com/img/a/AVvXsEiT-u16tbXmpHhctc7k_dEimb9QCd_77Or8uivU4JlZfxY4Xccba-igbmVFzmwW7yD6LihNdq7LKzNUvEYbZQm6cUTVvbWaOp-lhSZnRkztmRCFF4W3YI-_PT1_XnzeiAUFJ2RLHikLLKM50lSlKU76NWvLUpmfTT7fWkaQN-3xLkK9f5Vmqp4zirljhQ=s72-c
www.vyganews.com
https://www.vyganews.com/2021/12/four-more-people-in-kerala-diagnosed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/four-more-people-in-kerala-diagnosed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy