Restrictions in New Delhi
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വീണ്ടും ശക്തമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അവശ്യസര്‍വീസ് ഒഴികെയുള്ള എല്ലാത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, സ്പാ, ജിം എന്നിവ അടച്ചു.
റസ്റ്റോറന്റുകളിലും മാളുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ വ്യക്തമാക്കി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിന് മുകളിലായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
Keywords: Restrictions, New Delhi, Lock down, Covid - 19
COMMENTS