Co operative societies can't use the term bank
ന്യൂഡല്‍ഹി: സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാനാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ ഈ ആവശ്യം ആര്‍.ബി.ഐ തള്ളിയതായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.
അംഗീകാരമില്ലാത്ത സൊസൈറ്റികളെ സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന നോട്ടീസ് പിന്‍വലിക്കാനാവില്ലെന്ന് ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
Keywords: Co operative society, Bank, Kerala, RBI
COMMENTS