അടുത്ത സംയുക്ത സേനാ മേധാവി തിരുവനന്തപുരത്തു നിന്നാവുമോ, കേന്ദ്ര നിലപാടിനു കാതോര്‍ത്തു രാജ്യം

Chief of Army Staff General MM Naravan has been appointed as the Chairman of the Chief of Staff Committee of the Indian Army


അഭിനന്ദ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനകളുടെ ചീഫ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയര്‍മാനായി കരസേനാ മേധാവി ജനറല്‍ എംഎം നരവനെ ചുമതലയേറ്റു. ഇതേസമയം, സംയുക്ത സേനാ മേധാവി പദം (ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ്-സി ഡി എസ്) തത്കാലത്തേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒഴിച്ചിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ മനസ്സുവച്ചാല്‍ മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയാവാനും സാദ്ധ്യതയുണ്ട്.

ഡിസംബര്‍ എട്ടിന് ഐഎഎഫ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്ത് ഈ രണ്ടു പദവികളും വഹിച്ചുവരികയായിരുന്നു. തീയറ്റര്‍ കമാന്‍ഡ് രൂപീകരിച്ചുകൊണ്ട് ഇന്ത്യന്‍ സേനയെ ആധുനികവത്കരിക്കുന്നതിനുള്ള തിരക്കിട്ട ജോലികളില്‍ മുഴുകിയിരിക്കെയാണ് ജനറല്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്.


മൂന്ന് സര്‍വീസ് മേധാവികളില്‍ ഏറ്റവും മുതിര്‍ന്ന ആളെന്ന നിലയിലാണ് ജനറല്‍ നരവനെയെ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്. സിഡിസി പദത്തില്‍ ആരാവും വരികയെന്നു വ്യക്തമായിട്ടില്ല.

വരുന്ന ഏപ്രിലിലാണ് നരവനെ വിരമിക്കേണ്ടത്. സിഡിസിയായി നിയമിതനായാല്‍ അദ്ദേഹത്തിന് 65 വയസ്സുവരെ സര്‍വീസില്‍ തുടരാം. കേന്ദ്ര സര്‍ക്കാരിനു താത്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സര്‍വീസ് നീട്ടിക്കൊടുത്തുകൊണ്ട് സംയുക്ത സേനാ മേധാവിയായി നിയമിക്കാം. അല്ലാത്തപക്ഷം പുതിയ ആളെ കണ്ടെത്തുകയുമാവാം.

എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരിയും നേവി ചീഫ് അഡ്മിറല്‍ ആര്‍ ഹരി കുമാറും സെപ്റ്റംബര്‍ 30, നവംബര്‍ 30 തീയതികളില്‍ അതത് സ്ഥാനങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇവരില്‍ വി ആര്‍ ചൗധരിയാണ് ജനറല്‍ നരവനെ കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ മുന്നില്‍.

ഡിസംബര്‍ എട്ടിന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും ആരെ നിയമിക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. 

ജനറല്‍ റാവത്തിന്റെ പിന്‍ഗാമിയെ വൈകാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കര, വ്യോമ, നാവിക സേനകളിലെ ഏത് കമാന്‍ഡിംഗ് ഓഫീസര്‍ക്കും സിഡിഎസായി നിയമിക്കപ്പെടാന്‍ അര്‍ഹതയുണ്ട്. ഉദ്യോഗസ്ഥന്റെ മെറിറ്റ്-കം-സീനിയോറിറ്റി പരിഗണിച്ചായിരിക്കും നിയമനം. സിഡിഎസ് പദവി വഹിക്കുന്ന വ്യക്തിക്ക് 65 ന് മുകളില്‍ പ്രായം പാടില്ല.

സിഡിഎസ് പദവിയിലേക്ക് പരിഗണിക്കപ്പെടുന്ന പേരുകള്‍

1. ജനറല്‍ മനോജ് മുകുന്ദ് നരവനെ: ജനറല്‍ റാവത്തിന്റെ പിന്‍ഗാമിയായി ജനറല്‍ എംഎം നരവനെയുടെ പേരാണ് ആദ്യം വരുന്നത്. സൈന്യത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നരവനെ. 2019 ഡിസംബര്‍ 31-ന് കരസേനാ മേധാവി പദത്തിലെത്തി. നാല്പതാമത്തെ കരസേനാ ഉപമേധാവി, ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, ആര്‍മി ട്രെയിനിംഗ് കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എന്നീ പദവികളും വഹിച്ചിരുന്നു.

2. എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ: എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ വിരമിച്ച വ്യോമസേനാ തലവനാണ്. 2021 സെപ്റ്റംബര്‍ 30-ന് വിരമിച്ചു. എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് രാം ചൗധരിയാണ് പിന്‍ഗാമി. 1980 ജൂണില്‍ വ്യോമസേനയില്‍ ചേര്‍ന്ന അദ്ദേഹം 42 വര്‍ഷം സുരക്ഷാ സേനയില്‍ സേവനമനുഷ്ഠിച്ചു. 4,270 മണിക്കൂറിലധികം 27 തരം യുദ്ധവിമാനങ്ങളും ഗതാഗത വിമാനങ്ങളും പറത്തിയ അനുഭവവുമായാണ് അദ്ദേഹം വരുന്നത്. പരീക്ഷണാത്മക ടെസ്റ്റ് പൈലറ്റ്, ക്യാറ്റ് 'എ' യോഗ്യതയുള്ള ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടര്‍, പൈലറ്റ് അറ്റാക്ക് ഇന്‍സ്ട്രക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം സ്തുത്യര്‍ഹ സേനവനം നടത്തിയിട്ടുണ്ട്.

3. എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി: ബദൗരിയയുടെ പിന്‍ഗാമിയായ എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി രാജ്യത്തെ ഇരുപത്തേഴാമത്തെ വ്യോമസേനാ മേധാവിയാണ്. എയര്‍ സ്റ്റാഫിന്റെ 45-ാമത് ഉപ മേധാവിയായും വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയും സേവനമനുഷ്ഠിച്ചു. 1982 ഡിസംബര്‍ 29-നാണ് ചൗധരി ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റായി ചേര്‍ന്നത്. വിവിധ തരത്തിലുള്ള യുദ്ധവിമാനങ്ങള്‍ 3800 മണിക്കൂറിലധികം പറത്തി. വ്യോമസേനാ ആസ്ഥാനത്ത് എയര്‍ സ്റ്റാഫ് ഓപ്പറേഷന്‍സ് (എയര്‍ ഡിഫന്‍സ്) അസിസ്റ്റന്റ് ചീഫ് ആയും ദിണ്ടിഗലിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ ഡെപ്യൂട്ടി കമാന്‍ഡന്റായും ചൗധരി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

4. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍: തിരുവനന്തപുരം സ്വദേശിയായ അഡ്മിറല്‍ രാധാകൃഷ്ണന്‍ ഹരി കുമാര്‍ ഇന്ത്യന്‍ നാവികസേനയുടെ നാവികസേനയുടെ (സിഎന്‍എസ്) ഇരുപത്തഞ്ചാമത് മേധാവിയാണ്. അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ പിന്‍ഗാമിയായി 2021 നവംബര്‍ 30-ന് അദ്ദേഹം ചുമതലയേറ്റു. 

പടിഞ്ഞാറന്‍ നാവിക കമാന്‍ഡിലെ ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983 ജനുവരി ഒന്നിന് ഹരികുമാര്‍ ഇന്ത്യന്‍ നാവികസേനയില്‍ കമ്മിഷന്‍ ചെയ്യപ്പെട്ടു. വൈസ് ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ്, പേഴ്‌സണല്‍ ചീഫ്, വെസ്റ്റേണ്‍ ഫ്‌ളീറ്റ് കമാന്‍ഡിംഗ് ഫ്‌ളാഗ് ഓഫീസര്‍, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ചീഫ് ഒഫ് സ്റ്റാഫ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സംയുക്ത സേനാ മേധാവി പദത്തില്‍ എത്താന്‍ തത്കാലം സാദ്ധ്യത കുറഞ്ഞ വ്യക്തിയാണ് അഡ്മിറല്‍ ആര്‍ ഹരി കുമാര്‍. എന്നാല്‍, ഭാവിയില്‍ ഈ പദവിയിലേക്ക് ഏറ്റവും സാദ്ധ്യത കല്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനും അദ്ദേഹം തന്നെയാണ്.

Summary: Chief of Army Staff General MM Naravan has been appointed as the Chairman of the Chief of Staff Committee of the Indian Army. Meanwhile, the post of Chief of Defense Staff (CDS) has been vacated by the Central Government for the time being. Admiral R Harikumar, a Malayalee, is likely to become the Commander-in-Chief of the Indian Army if the Central Government agrees.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: അടുത്ത സംയുക്ത സേനാ മേധാവി തിരുവനന്തപുരത്തു നിന്നാവുമോ, കേന്ദ്ര നിലപാടിനു കാതോര്‍ത്തു രാജ്യം
അടുത്ത സംയുക്ത സേനാ മേധാവി തിരുവനന്തപുരത്തു നിന്നാവുമോ, കേന്ദ്ര നിലപാടിനു കാതോര്‍ത്തു രാജ്യം
Chief of Army Staff General MM Naravan has been appointed as the Chairman of the Chief of Staff Committee of the Indian Army
https://blogger.googleusercontent.com/img/a/AVvXsEjfy-ehE7D-4uxFEMuUT_pNg4YIl3lW6-b6BEQKeJOxEweg-rhDhq5my5CjVe4HUACDJ9DihMk6-H0M-La18MdhYShP59LkSoyPHRnP8mxtClLn2VCv7vjV6pltOhChw_izLg0HgCkDvLKXVSjUYYO7ShKdWwmXgXxKzPkybd3JOD0ed2-X56XWXTQ2og=s320
https://blogger.googleusercontent.com/img/a/AVvXsEjfy-ehE7D-4uxFEMuUT_pNg4YIl3lW6-b6BEQKeJOxEweg-rhDhq5my5CjVe4HUACDJ9DihMk6-H0M-La18MdhYShP59LkSoyPHRnP8mxtClLn2VCv7vjV6pltOhChw_izLg0HgCkDvLKXVSjUYYO7ShKdWwmXgXxKzPkybd3JOD0ed2-X56XWXTQ2og=s72-c
www.vyganews.com
https://www.vyganews.com/2021/12/chief-of-army-staff-general-mm-naravan.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/12/chief-of-army-staff-general-mm-naravan.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy