Work from home
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം തൊഴില്‍രീതിക്കുള്ള ചട്ടക്കൂടുമായി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ചുള്ള വിപുലമായ പദ്ധതി തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. ജീവനക്കാരുടെ തൊഴില്‍ സമയം, ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയില്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന ചെലവ് സംബന്ധിച്ച് വ്യവസ്ഥയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ കോവിഡിനെ തുടര്‍ന്ന് അവലംബിച്ച വര്‍ക്ക് ഫ്രം ഹോം രീതി തുടരാനാണ് സാധ്യത. ഇതിന് നിയമപരിരക്ഷ നല്‍കുന്ന ചട്ടക്കൂട് തയ്യാറാക്കാനുള്ള ആലോചനയിലാണ് കേന്ദ്രസര്‍ക്കാര്‍. ഭാവിയിലെ തൊഴില്‍ സാധ്യതകളും അവസരങ്ങളും മുന്നിക്കണ്ട് അതുമായി പൊരുത്തപ്പെടാനുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
COMMENTS