Boat capsizes in lake near Varkala and policeman had a miserable end. The deceased has been identified as S Balu, 27, of Punnapra, Alappuzha
സ്വന്തം ലേഖകന്‍
വര്‍ക്കല: പോത്തന്‍കോട്ട് കഴിഞ്ഞ ദിവസം സുധീഷ് എന്നയാളെ വെട്ടിക്കൊന്ന കേസിലെ പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ വള്ളം മുങ്ങി പൊലീസുകാരന് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര സ്വദേശി എസ് ബാലു (27) വാണ് വര്‍ക്കല പണയില്‍ക്കടവില്‍ വള്ളം മുങ്ങി മരിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ബാലുവിന്റെ കുടുംബത്തിന് പൊലീസ് വെല്‍ഫെയര്‍ ബ്യുറോയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിച്ചു.
കൊലക്കേസ് പ്രതിയായ ഒട്ടകം രാജേഷ് അഞ്ചുതെങ്ങിനടുത്ത് തുരുത്തില് ഒളിവില്‍ കഴിയുന്നതായി രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘം തിരഞ്ഞു പോയത്.
വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ബാലുവും മറ്റു രണ്ടു പൊലീസുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്.
വള്ളം മുന്നോട്ടു പോകവേ സി ഐ എഴുന്നേറ്റതാണ് വള്ളം മറിയാന്‍ കാരണമെന്നു വള്ളക്കാരന് പറഞ്ഞു. എന്നാല്‍, വള്ളം ചെളിക്കുണ്ടില്‍ തട്ടി മറിഞ്ഞുവെന്നും ചിലര്‍ പറയുന്നു. വള്ളം മറിഞ്ഞു കായലിലേക്കു വീണ ബാലു ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. ബാലുവിന് നീന്തല്‍ അറിയില്ല. സി ഐയും മറ്റു പൊലീസുകാരും വള്ളക്കാരന്റെ സഹായത്തോടെ നീന്തിക്കയറി. ബാലു ചെളിയില്‍ താണുപോവുകയും ചെയ്തു.
11 മാസം മുന്‍പാണ് ബാലു പൊലീസില്‍ കയറിയത്. എന്‍ജിനീയറിംഗ് ബിരുദ ധാരിയാണ്. നാട്ടുകാരും പിന്നീടെത്തിയ ഫയര്‍ഫോഴ്സും നടത്തിയ തിരച്ചിലില്‍ മുക്കാല്‍ മണിക്കൂറിനു ശേഷം ബാലുവിനെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രാഥമിക ശുശ്രൂഷ നല്കി വര്‍ക്കല മിഷന് ആആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് ശിവഗിരിയില്‍ ഡ്യൂട്ടിക്കാണ് ബാലുവിനെ അയച്ചത്. പിന്നീടാണ് വര്‍ക്കല സ്റ്റേഷനിലേക്കു മാറ്റിയതും ഒട്ടകം രാജേഷിനെ കണ്ടെത്താനുള്ള സംഘത്തിലേക്കു നിയോഗിക്കപ്പെട്ടതും.
മുഖ്യമന്ത്രി പിണറായി വിജയന് ബാലുവിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. ബാലുവിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പിണറായി പറഞ്ഞു.
Summary: Boat capsizes in lake near Varkala and policeman had a miserable end. The deceased has been identified as S Balu, 27, of Punnapra, Alappuzha. The boat that was looking for Ottakam Rajesh, the accused in the case of the murder of Sudheesh in Pothencode.
COMMENTS