Anju Bobby George wins world athletics award
മൊണാക്കോ: വേള്‍ഡ് അത്ലറ്റിക്സിന്റെ ഈ വര്‍ഷത്തെ വുമണ്‍ ഒഫ് ദ ഇയര്‍ പുരസ്കാരം മുന്‍ അത്ലറ്റിക്സ് താരം അഞ്ജു ബോബി ജോര്‍ജിന്. ബുധനാഴ്ച രാത്രിയാണ് മുന്‍ ഇന്ത്യന്‍ അത്ലറ്റിക്സ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോര്‍ജിന് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്.
കായികരംഗത്തു നിന്ന് വിരമിച്ച ശേഷവും ഈ രംഗത്തു നല്കുന്ന സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്.
നിലവില്‍ ഇന്ത്യന്‍ അത്ലറ്റിക്സ് ഫെഡറേഷന് സീനിയര്‍ വൈസ് പ്രസിഡന്റായ അഞ്ജു 2016 മുതല്‍ ബംഗളൂരു കേന്ദ്രമാക്കി അത്ലറ്റിക്സ് അക്കാദമി സ്ഥാപിച്ച് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.
Keywords: World athletics award, Anju Bobby George
COMMENTS