Alappuzha all party meeting tomorrow
ആലപ്പുഴ: ആലപ്പുഴ കളക്ട്രേറ്റില്‍ ഇന്നു ചേരാനിരുന്ന സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റി. ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതകങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായാണ് മന്ത്രിമാരായ സജി ചെറിയാന്റെയും പി.പ്രസാദിന്റെയും നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് സര്‍വ കക്ഷി യോഗം വിളിച്ചത്. തുടര്‍ന്ന് യോഗം അഞ്ചു മണിയിലേക്ക് മാറ്റുകയായിരുന്നു.
ഇതേതുടര്‍ന്ന് സര്‍വകക്ഷി യോഗത്തിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് സര്‍ക്കാരും പൊലീസും അനാദരവ് കാട്ടിയെന്നും ഇന്നത്തെ യോഗത്തിന്റെ സമയം മാറ്റിയത് അറിയിച്ചില്ലെന്നും അതിനാല്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
COMMENTS