Air Force Junior Warrant Officer A Pradeep, who was killed in a helicopter crash with Indian Army Chief General Bipin Rawat in Coonoor
സ്വന്തം ലേഖകന്‍
തൃശൂര്‍ : കുനൂരില്‍ ഇന്ത്യന്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഹെലി കോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന് ജന്മനാട് വിട നല്‍കി.
പൂര്‍ണ സൈനിക ബഹുമതികളോടെ നടന്ന എ പ്രദീപിന്റെ സംസ്‌കാര ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.
പ്രദീപ് പഠിച്ച പുത്തൂര്‍ ഗവ. സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചു.
വാളയാറില്‍ നിന്ന് തൃശൂരിലേക്കു വിലാപയാത്രയിലും നൂറുകണക്കിനാളുകള്‍ സാക്ഷ്യം വഹിക്കാനെത്തി. കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം കൊണ്ടുവന്നത്. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ വാളയാറിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
കേന്ദ്രമന്ത്രി വി മുരളീധരനും ടി എന്‍ പ്രതാപന്‍ എം പിയും മൃതദേഹത്തെ അനുഗമിച്ചു. മന്ത്രി ആര്‍ ബിന്ദുവും പൊന്നൂക്കരയിലെ വീട്ടില്‍ എത്തി.
ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ പൊന്നൂക്കര. ജനറല്‍ റാവത്ത് സഞ്ചരിച്ചിരുന്ന കോപ്റേറ്ററിന്റെ ഫ്ളൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്. അച്ഛന് സുഖമില്ലാത്തതിനാല്‍ രണ്ടാഴ്ച മുന്‍പ് പ്രദീപ് അവധിക്ക് നാട്ടില്‍ വന്നിരുന്നു.
അപകട വിവരം അറിഞ്ഞ് സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പോയിരുന്നു.
ഊട്ടി കന്നേരിക്കടുത്ത ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, എ പ്രദീപ് എന്നിരുള്‍പ്പെടെ 14 പേര്‍ മരിച്ചിരുന്നു.
അപകടത്തില്‍ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ഗുരുതരാവസ്ഥയില്‍ ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുകയാണ്.
Summary: Air Force Junior Warrant Officer A Pradeep, who was killed in a helicopter crash with Indian Army Chief General Bipin Rawat in Coonoor, has bid farewell to his hometown. Thousands turned out to witness A Pradeep's funeral with full military honors.
COMMENTS