Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിന് അനുമതി ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷന് ഹൈക്കോതിയെ സമീപിച്ചിരിക്കുന്നത്. പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല.
മൂന്നു പേരുടെ പുനര്‍വിസ്താരത്തിനാണ് കോടതി അനുമതി നല്‍കിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതിയതായി സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും വിചാരണ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതു പോരെന്നും പട്ടികയിലുള്ള 16 പേരെയും പുനര്‍വിസ്താരം നടത്തണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.
Keywords: Actress attacked case, High court, Prosecution
COMMENTS