Actor Zinil Sainudeen got married
കൊച്ചി: അന്തരിച്ച നടന് സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. ഹുസൈനയാണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്.
മികച്ച മിമിക്രി കലാകാരന്‍കൂടിയായ സിനില്‍ സൗബിന് ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. കോണ്ടസ, ജോസഫ്, ഹാപ്പി സര്‍ദാര്‍, ബ്ലാക്ക് കോഫി, വെള്ളം തുടങ്ങിയവയാണ് സിനില്‍ സൈനുദ്ദീന്‍ അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.
Keywords: Zinil Sainudeen, Marriage, Kochi
COMMENTS