World traveller Vijayan passes away
കൊച്ചി: ചായക്കട നടത്തിക്കിട്ടുന്ന വരുമാനം കൊണ്ട് ലോകസഞ്ചാരം നടത്തുന്ന വിജയന് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 27 വര്‍ഷമായി എറണാകുളത്ത് ചായക്കട നടത്തിവരികയായിരുന്നു.
ഭാര്യ മോഹനയ്ക്കൊപ്പം ചായക്കട വരുമാനം കൊണ്ട് ലോകംചുറ്റുന്ന വിജയന് സമൂഹമാധ്യമങ്ങളിലാകെ പ്രശസ്തനായിരുന്നു. 16 വര്‍ഷം കൊണ്ട് ഈ ദമ്പതികള്‍ 26 രാജ്യങ്ങള്‍ യാത്രചെയ്തിരുന്നു. റഷ്യയിലേക്കാണ് അവസാനമായി യാത്ര ചെയ്തത്.
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി യാത്രകള്‍ ചെയ്തിരുന്നില്ല. എല്ലാവര്‍ഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു. പല പ്രമുഖരും വിജയന്റെ ചായക്കട സന്ദര്‍ശിച്ചിട്ടുണ്ട്. ഇതുവരെ യാത്രചെയ്തതില്‍ ഏറ്റവും മനോഹരമായ രാജ്യങ്ങള്‍ ന്യൂസിലന്‍ഡും സ്വിറ്റ്സര്ലന്ഡുമാണെന്ന് വിജയന് പറയുമായിരുന്നു.
Keywords: World traveller Vijayan, Kochi, Tea shop, Passes away
COMMENTS