V.D Satheesan about silver line project
കൊല്ലം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടണമെന്നും അല്ലെങ്കില്‍ മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതിവേഗ റെയില്‍ പദ്ധതി കേരളത്തിന്റെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്നതാണെന്നും വന്‍ തോതില്‍ പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക ആഘാതത്തെക്കുറിച്ച് പഠനം പോലും നടത്താതെയുള്ള ഈ നീക്കത്തിന് വലിയ വിലകൊടുക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് കൊല്ലം കുണ്ടറയില്‍ യു.ഡി.എഫ് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ നന്ദിഗ്രാമമാക്കാന്‍ ഉതകുന്ന പദ്ധതിയാണ് ഇതെന്നും സി.പി.എമ്മിന് ബംഗാളില്‍ സംഭവിച്ച ഗതികേട് കേരളത്തിലും ആവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Silver line project, V.D Satheesan, Government, Kollam
COMMENTS