Varun Gandhi MP writes to PM Modi about farmers demand
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം നേരത്തെ ആയിരുന്നെങ്കില്‍ നിരവധി കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ഇതു സംബന്ധിച്ച് വരുണ്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു.
സമരത്തിനിടെ മരണമടഞ്ഞ കര്‍ഷകരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി അജയ്കുമാര്‍ മിശ്രയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
Keywords: Varun Gandhi MP, PM Modi, Letter
COMMENTS