Traffic IG Guguloth Lakshmana has been suspended for allegedly abusing his position and aiding and abetting fraudster Monson Mavungal
തിരുവനന്തപുരം: പദവി ദുരുപയോഗം ചെയ്തുകൊണ്ട്, പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലിന് തട്ടിപ്പിന് ഒത്താശ നല്‍കുകയതിന് ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തു.
ഐജി വഴിവിട്ട് മോന്‍സണെ സഹായിച്ചതായി ക്രൈംബ്രാഞ്ച് രേഖകള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മണയ്‌ക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയത്.
6.5 കോടി രൂപയുടെ തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഒഴിവാക്കി, മോന്‍സന്റെ ഇഷ്ടക്കാരനായ സിഐ ശ്രീകുമാറിന് അന്വേഷണ ചുമതല കൊടുക്കാന്‍ ഐജി ലക്ഷ്മണ്‍ വഴിവിട്ട് ഇടപെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് ഏബ്രഹാം മെമ്മോ കൊടുക്കുകയും ശാസിക്കുകയും ചെയ്തിരുന്നു.
അധികാര പരിധിക്കു പുറത്തുള്ള വിഷയത്തില്‍ ട്രാഫിക് ഐജിയായിരിക്കേ ഇടപെട്ടതിന്റെ പേരിലായിരുന്നു ശാസന. ലക്ഷ്മണ മോന്‍സന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കോടികളുടെ നോട്ടുകള്‍ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കാനും കേസുകള്‍ ഒതുക്കാനും ഐജി ലക്ഷ്മണയുടെ സഹായം കിട്ടിയെന്ന് മോന്‍സണ്‍ പറയുന്ന വീഡിയോ- ഓഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
ജീവനക്കാരെ സൂക്ഷിക്കണമെന്ന് മോന്‍സണ് ഐജി മുന്നറിയിപ്പ് നല്‍കുന്ന ഓഡിയോയും പുറത്തുവന്നിരുന്നു.
Summary: Traffic IG Guguloth Lakshmana has been suspended for allegedly abusing his position and aiding and abetting fraudster Monson Mavungal
COMMENTS