Seven people, including former Kochi mayor Tony Chammany, have been booked for allegedly assaulting actor Joju George and smashing his car
സ്വന്തം ലേഖകന്‍
കൊച്ചി: നടന്‍ ജോജു ജോര്‍ജിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ കൊച്ചി മുന്‍മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ലാന്‍ഡ് റോവര്‍ കാറിന് ആറു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പൊലീസ് കണക്കുകൂട്ടുന്നത്. ജോജുവിന്റെ പരാതി പ്രകാരം മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
പെട്രോള്‍ വില വര്‍ദ്ധനയ്‌ക്കെതിരേ ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു സമരം നടത്തിയതിനെ ജോജു എതിര്‍ത്തതിനാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതും വാഹനം തകര്‍ത്തതും.
ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞതായും എഫ് ഐ ആറില്‍ പറയുന്നു. പിഡിപിപി സെക്ഷന്‍ 5 ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ജോജു മദ്യപിച്ച് ബഹളം വയ്ക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്നു വ്യക്തമാവുകയും ചെയ്തു.
മുണ്ടും മടക്കിക്കുത്തി തറ ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചു. സമരക്കാര്‍ക്കെതിരെ ചീറിപ്പാഞ്ഞതുകൊണ്ടാണ് വാഹനം തകര്‍ക്കേണ്ടി വന്നതെന്നും സ്വാഭാവികമായ പ്രക്രിയയാണിതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ചുവര്‍ഷമായെന്ന് ജോജു പ്രതികരിച്ചു. സ്ത്രീകളെ അസഭ്യം പറഞ്ഞുവെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നായിരുന്നു ജോജുവിന്റെ പ്രതികരണം.
കീമോ തെറപിക്കുപോകുന്ന കുട്ടിയെ ഉള്‍പ്പടെ മണിക്കൂറുകള്‍ വഴിയില്‍ തടഞ്ഞിട്ടു നടത്തിയ സമരത്തിനെതിരെയാണ് പരസ്യമായി പ്രതികരിച്ചത. അതിന്റെ പേരിലാണ് വാഹനം തകര്‍ത്തതും നുണ പ്രചരിപ്പിക്കുന്നതുമെന്നും ജോജു ആരോപിച്ചു.
സമരം നടത്തിയ ആരെയും അറിയില്ല. വ്യക്തിവൈരാഗ്യവുമില്ല. വാഹനത്തില്‍ നിന്നിറങ്ങി അടുത്തുകണ്ടവരോട് റോഡില്‍ കുറുകെയിട്ടുള്ള വാഹനങ്ങള്‍ മാറ്റാന്‍ പറഞ്ഞു. അതിന്റെ പേരില്‍ കൈയേറ്റം ചെയ്യുകയും ഏറെ കൊതിച്ചു വാങ്ങിയ വാഹനം തകര്‍ക്കുകയു ംചെയ്തുവെന്നും ജോജു ആരോപിച്ചു.
Summary: Seven people, including former Kochi mayor Tony Chammany, have been booked for allegedly assaulting actor Joju George and smashing his car.
COMMENTS