ഗുവാഹത്തി: മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്ത് ഭീകരാക്രമണത്തില്‍ അസം റൈഫിള്‍സ് കേണലും ഭാര്യയും എട്ട് വയസ്സുള്ള മകനും നാല് സൈനികരും ...
ഗുവാഹത്തി: മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്ത് ഭീകരാക്രമണത്തില്‍ അസം റൈഫിള്‍സ് കേണലും ഭാര്യയും എട്ട് വയസ്സുള്ള മകനും നാല് സൈനികരും കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പുര്‍ ജില്ലയില്‍ രാവിലെ 11 മണിയോടെയാണ് ആക്രമണമുണ്ടായത്.
46 അസം റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠി ഫോര്‍വേഡ് ക്യാമ്പില്‍ പോയി മടങ്ങിവരുമ്പോള്‍ ഭീകരര്‍ പതിയിരുന്ന് അദ്ദേഹത്തിന്റെ വാഹനവ്യൂഹം പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അസം റൈഫിള്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
മണിപ്പൂര്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യും മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും (എംഎന്‍പിഎഫ്) എന്നിവ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
റോഡിന്റെ ഇരുവശത്തുനിന്നുമായി ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനു മുന്‍പ് ഉഗ്ര സ്‌ഫോടനമുണ്ടായതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ജില്ലയുടെ ഈ ഉള്‍പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു ആക്രമണം. ചുരാചന്ദ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഗ്രാമത്തിലാണ് ആക്രമണംം നടന്നത്.
മണിപ്പൂരിലെത്തുന്നതിനു മുന്‍പ് മിസോറമിലായിരുന്നു കേണല്‍ ത്രിപാഠി ജോലി ചെയ്തിരുന്നത്.
ഏറെ ഊര്‍ജസ്വലനും സാധാരണക്കാരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു ത്രിപാഠിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.Lt Gen PC Nair, AVSM, YSM, DG Assam Rifles conveys heartfelt condolences to the families of our Brave Soldiers who made the supreme sacrifice in the line of duty in Manipur. pic.twitter.com/fDa4c9BgsC
— The Assam Rifles (@official_dgar) November 13, 2021
അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. വീരമൃത്യു വരിച്ച സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അവരുടെ ത്യാഗം ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ആക്രമണത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അപലപിച്ചു. ഭീകരാക്രമണം അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണ്. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സിംഗ് ട്വീറ്റ് ചെയ്തു.
മിക്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും പോലെ മണിപ്പൂരും കൂടുതല്‍ സ്വയംഭരണത്തിനോ വിഭജനത്തിനോ വേണ്ടി പോരാടുന്ന നിരവധി സായുധ സംഘങ്ങളുടെ ആസ്ഥാനമാണ്. ചൈന, മ്യാന്‍മര്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം സൈന്യത്തിന്റെ സദാ കാവലിലുമാണ്.
COMMENTS