Telugu actress Shalu Chaurasia injured in robbery incident
ഹൈദരാബാദ്: മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് തെലുങ്ക് നടി ശാലു ചൗരസ്യ ആശുപത്രിയില്‍. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ബഞ്ചാര ഹില്‍സിലെ കെ.ബി.ആര്‍ പാര്‍ക്കിന് സമീപം നടക്കാനിറങ്ങിയ നടിക്കു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.
മോഷ്ടാവ് നടിയോട് കൈവശമുള്ള രൂപയും മറ്റും നല്‍കാന്‍ ആവശ്യപ്പെട്ടു. നടി ചെറുത്തുനിന്നതോടെ അയാള്‍ പാറക്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ നടി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നടിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Telugu actress Shalu Chaurasia, Injury, Robbery incident
COMMENTS