Supreme court is against Mumbai Highcourt
ന്യൂഡല്‍ഹി: വസ്ത്രത്തിനു മുകളിലൂടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് ലൈംഗിക അതിക്രമമായി കരുതാനാവില്ലെന്ന വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. മുംബൈ ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
വിധി അസംബന്ധമെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഹൈക്കോടതിയെ വിമര്‍ശിക്കുകയും ചെയ്തു. ഏതു വിധത്തിലായാലും ലൈംഗിക ഉദ്ദേശ്യത്തോടെ കൊച്ചു കുട്ടികളെ സ്പര്‍ശിക്കുന്നത് പോക്‌സോ നിയമത്തിന്റെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ കേസിലെ പ്രതി വിചാരണ കോടതി വിധിച്ച ശിക്ഷ അനുഭവിക്കുകയും പിഴ അടയ്ക്കുകയും വേണം.
നേരത്തെ 12 വയസ്സുള്ള കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ച ആള്‍ക്ക് മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയും പിഴയുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി വിധി വന്നിരിക്കുന്നത്.
Keywords: Supreme court, Mumbai Highcourt, Pocso case
COMMENTS