Supreme court about temple rules
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും കോടതി ഇടപെടില്ലെന്ന് സുപ്രീംകോടതി. അതേസമയം ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ കോടതിക്ക് ഇടപെടാമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി നടപടി. ഹര്‍ജി സുപ്രീംകോടതി തള്ളി.
എന്നാല്‍ പരാതിക്കാരന് ക്ഷേത്രത്തിലെ വ്യവസ്ഥാപിത ആചാരങ്ങള്‍ പാലിക്കുന്നില്ല എന്ന ആക്ഷേപമുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Keywords: Supreme court, temple, Tirupati
COMMENTS