Supreme court about Lakhimpur incident
ന്യൂഡല്‍ഹി: ലഖിംപുര്‍ അന്വേഷണം ശരിയായ രീതിയിലല്ല നീങ്ങുന്നതെന്ന് യു.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ടില്‍ ഒന്നുമില്ലെന്നും കോടതി കുറ്റപ്പെടുത്തി.
കേസിന്റെ മേല്‍നോട്ട അന്വേഷണത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്നും കോടതി വ്യക്തമാക്കി. ജഡ്ജി ഉത്തര്‍പ്രദേശിന് പുറത്തുള്ള ആളായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
കേസ് വിശ്വാസയോഗ്യവും നിഷ്പക്ഷവുമായി അന്വേഷിക്കുന്നതിനാണ് നടപടിയെന്നും കോടതി വ്യക്തമാക്കി. അതേസമയം ഇതുസംബന്ധിച്ച് നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
Keywords: Supreme court, Lakhimpur case, UP government

COMMENTS