The strike was called off by private bus owners after the government promised to address the demand before the 18th of this month
കോട്ടയം: ഈ മാസം 18ന് മുന്‍പ് ആവശ്യങ്ങള്‍ പരിഹരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പു കൊടുത്ത പശ്ചാത്തലത്തില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു.
ഗതാഗത മന്ത്രി ആന്റണി രാജുവുമായി നാട്ടകം ഗസ്റ്റ് ഹൗസില്‍ രാത്രി വൈകി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
സമരം പിന്‍വലിക്കണമെന്ന അഭ്യര്‍ത്ഥന ബസ് ഉടമകള്‍ അംഗീകരിച്ചുവെന്നും വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും ആന്റണി രാജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിനു മുന്നില്‍ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഒരാഴ്ചത്തെ സമയം കൊടുക്കുകയാണെന്നും ബസ്സുടമകളുടെ പ്രതിനിധി പറഞ്ഞു.
പെട്രോളിയം വലക്കയറ്റത്തിന്റെയും കോവിഡ് നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ നിരക്കു വര്‍ദ്ധനയും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധനയും അടക്കം നിരവധി ആവശ്യങ്ങളാണ് ബസ്സുടമകള്‍ മുന്നോട്ടു വയ്ക്കുന്നത്.
Summary: The strike was called off by private bus owners after the government promised to address the demand before the 18th of this month. The decision was taken during a late night discussion with Transport Minister Antony Raju at Nattakam Guest House.
COMMENTS