South Africa returnee tests positive
മുംബൈ: രാജ്യം ഒമിക്രോണ്‍ ഭീതിയില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈയിലെ താനെയിലെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗി നിരീക്ഷണത്തിലാണ്. ഇയാള്‍ക്ക് ഒമിക്രോണ്‍ വകഭേദമാണോ പിടിപെട്ടിരിക്കുന്നതെന്ന് പരിശോധിക്കും. ഇയാളുടെ സഹയാത്രികരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍.
കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ 466 യാത്രക്കാരെ കണ്ടെത്തി ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാക്കും. അതേസമയം ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.
Keywords: Omicron, South Africa returnee, Covid positive
COMMENTS